വയനാട് മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ വഞ്ചന ; ബിനോയ് വിശ്വം


വയനാട് മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ വഞ്ചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.


മത്സരമായിരിക്കും യുഡിഎഫിന് എല്‍ഡിഎഫ് നല്‍കുന്ന മറുപടി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്‍ഡ്യ സഖ്യത്തിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. മൂക്കിനപ്പുറം കാണാനുള്ള കെല്‍പ്പ് അവര്‍ക്കില്ല. രാഷ്ട്രീയ പോരാട്ടമായിരിക്കും വയനാട്ടില്‍ നടക്കുക. ഒന്നാന്തരം പോരാട്ടം വയനാട്ടില്‍ നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.


വയനാട്ടില്‍ ആനി രാജയാണോ മത്സരിക്കുകയെന്ന ചോദ്യത്തോട് ഒറ്റയ്ക്ക് അക്കാര്യത്തില്‍ തീരുമാനം പറയാനാകില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതായിരുന്നു കോണ്‍ഗ്രസിന്റെ മനസ്സിലെ പദ്ധതിയെങ്കില്‍ കോണ്‍ഗ്രസ് കാണിച്ചത് വഞ്ചനയാണ്. രാഹുല്‍ ഗാന്ധിയെപോലെയൊരാളെ വേഷം കെട്ടിച്ച്‌ വയനാട്ടില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ച്‌ രണ്ടാമത്തെയാഴ്ച്ച രാജിവെപ്പിച്ച്‌ നാടകം കളിക്കാന്‍ പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.



Sharing is Caring