ന്യൂഡല്‍ഹി: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പുതിയ തലവന്മാരെ നിയമിച്ചു. അരവിന്ദ് കുമാര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സാമന്ത് ഗോയല്‍ റോയുടെയും മേധാവികളാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാനിലെ ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു സാമന്ത് ഗോയല്‍. 1984 ബാച്ച് ഐപിഎസ് ഓഫീസറാണ് അദ്ദേഹം. വിദേശരാജ്യങ്ങളില്‍ നിരവധി രഹസ്യ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഓഫീസറുമായിരുന്നു.

ഇന്റലിജന്‍സ് ബ്യൂറോയില്‍ കാഷ്മീരിന്റെ ചുമതലയുള്ള സ്പെഷല്‍ ഡയറക്ടറായിരുന്നു അരവിന്ദ് കുമാര്‍. 1986 ബാച്ച് ഐപിഎസ് ഓഫീസറാണ് അദ്ദേഹം.













