മോ​ദി പ​റ​ഞ്ഞു​പ​റ്റി​ക്കു​ന്നു; രാ​ജ്യ​ത്ത് തൊ​ഴി​ല്‍ ര​ഹി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​യി ശി​വ സേ​ന

എ​ല്ലാ​വ​ര്‍​ഷ​വും ഒ​രു കോ​ടി തൊ​ഴി​ല്‍ ന​ല്‍​കു​ന്ന​താ​യി മോ​ദി സ​ര്‍​ക്കാ​ര്‍ പ​റ​യു​മ്ബോ​ള്‍ രാ​ജ്യ​ത്ത് ദി​നം​പ്ര​തി തൊ​ഴി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് ശി​വ സേ​ന. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ച്ച്‌ എ​ല്ലാ​വ​ര്‍​ഷ​വും ഒ​രു കോ​ടി തൊ​ഴി​ല്‍ സൃ​ഷ്ടി​ക്കു​ന്ന​താ​യാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ശി​വ സേ​നയുടെ മു​ഖ​പ​ത്ര​മാ​യ സാ​മ്ന പ​റ​യുന്നു.

തൊ​ഴി​ല്‍ എ​വി​ടെ​യെ​ന്ന് കേ​ന്ദ്ര​ത്തോ​ടു​ള്ള കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചോ​ദ്യ​ത്തി​നും സാ​മ്ന പ​രോ​ക്ഷ മ​റു​പ​ടി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ളു​ടെ ഭ​ര​ണ​കാ​ല​ത്തും തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യി​രു​ന്നെ​ന്ന കാ​ര്യം അ​വ​ര്‍ മ​റ​ക്ക​രു​തെ​ന്നും സാ​മ്ന​യി​ലെ മു​ഖ​പ്ര​സം​ഗം ഓ​ര്‍​മി​പ്പി​ച്ചു. ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു ല​ക്ഷം തൊ​ഴി​ല്‍ സൃ​ഷ്ടി​ച്ചെ​ന്നാ​ണ് വാ​ര്‍​ത്ത. എ​ന്നാ​ല്‍ മ​റ്റൊ​രു വാ​ര്‍​ത്ത പ​റ​യു​ന്നു 24 ല​ക്ഷം സ​ര്‍​ക്കാ​ര്‍ ത​സ്തി​ക​ക​ള്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണെ​ന്നും മൂ​ന്നു കോ​ടി യു​വാ​ക്ക​ള്‍ തൊ​ഴി​ല്‍ ര​ഹി​ത​രാ​ണെ​ന്നും. ഈ ​ര​ണ്ട് റി​പ്പോ​ര്‍​ട്ടു​ക​ളും രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ ന​ഗ്ന യാ​ഥാ​ര്‍​ഥ്യം തു​റ​ന്നു​കാ​ട്ടു​ന്ന​താ​യും സാ​മ്ന പ​റ​യു​ന്നു.

റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പു​തു​താ​യി ഒ​ന്നു​മി​ല്ല. വ​ര്‍​ഷം ഒ​രു കോ​ടി തൊ​ഴി​ല്‍​ന​ല്‍​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​വ​രു​ടെ ഭ​ര​ണ​കാ​ല​ത്തി​ല്‍ ഒ​ന്നി​നും മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്നും സാ​മ്ന മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ വി​മ​ര്‍​ശി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *