റോ​ജേ​ഴ്‌​സ് ക​പ്പ്: ഒ​സ്റ്റാ​പെ​ങ്കോ​യെ വീ​ഴ്ത്തി ജൊ​ഹാ​ന കോ​ണ്ട ര​ണ്ടാം റൗ​ണ്ടി​ല്‍

റോ​ജേ​ഴ്‌​സ് ക​പ്പ് ടെ​ന്നീ​സി​ല്‍ ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്നു. ജ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ​യെ​യാ​ണ് ജൊ​ഹാ​ന മ​റി​ക​ട​ന്ന​ത്. ആ​ദ്യ സെ​റ്റ് വ​ഴ​ങ്ങി​യ ശേ​ഷം ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യാ​ണ് ജൊ​ഹാ​ന വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. സ്കോ​ര്‍: 6-7, 6-1, 6-2.

ആ​ദ്യ സെ​റ്റി​ല്‍ 3-0 ന് ​പി​ന്നി​ല്‍​നി​ന്ന ശേ​ഷം പൊ​രു​തി​യ ജൊ​ഹാ​ന ടൈ​ബ്രേ​ക്ക​റി​ലാ​ണ് വീ​ണ​ത്. എ​ന്നാ​ല്‍ ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ള്‍ അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യ ജൊ​ഹാ​ന വി​ജ​യം പേ​രി​ല്‍​ക്കൂ​ട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *