മോഹന്‍ലാലിനെതിരെ വിജിലന്‍സ് ത്വരിത പരിശോധന


ആനക്കൊമ്ബുകള്‍ അനധികൃതമായി കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ വിശദമായ വാദം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് വിധി. മോഹന്‍ലാലിന് ആനക്കൊമ്ബ് കൈമാറിയവര്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്ബുകള്‍ കണ്ടെടുത്തത്.ആനക്കൊമ്ബുകള്‍ താന്‍ വില കൊടുത്ത് വാങ്ങിയവയാണെന്ന മോഹന്‍ലാലിന്റെ വാദം തള്ളിയായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.




Sharing is Caring