കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല : മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാത്ത അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും കോടതികളില്‍ ആര് കയറണം ആര് കയറണ്ട എന്ന പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികള്‍ ഈ രാജ്യത്തിന്റെ ഭാഗമാണ്. കോടതിയുടെ അധികാരി ജുഡീഷ്യറിയാണ്.

ആ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ട. ജഡ്ജിമാര്‍ക്കുള്ള അധികാരം അഭിഭാഷകര്‍ എടുക്കേണ്ട. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കാത്തത് പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണ്. നിയമം ലംഘിക്കുകയാണെന്ന് അഭിഭാഷകര്‍ ഓര്‍ക്കണം. പിണറായി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *