മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്നത് ഏതാനും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അഹമ്മദാബാദില്‍ സംഘടിപ്പിച്ച പാര്‍ട്ടി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.
മോദി കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡല്‍ വികനസനം അമ്പേ പരാജയപ്പെട്ട കാഴ്ചയാണ് രാജ്യത്തുള്ളത്. ഗുജറാത്തിലെ കര്‍ഷകരുടെ ആകെ കടം 36,000 കോടി രൂപയാണ്. എന്നാല്‍, ടാറ്റ നാനോയ്ക്ക് വേണ്ടി 0.01 ശതമാനം പലിശയ്ക്കാണ് സര്‍ക്കാര്‍ 60,000 കോടി വായ്പ നല്‍കിയത്. ഇതേ ഗുജറാത്തില്‍ ടാറ്റ നാനോ ഉപയോഗിക്കുന്ന എത്ര പേരുണ്ട്? അതു പോലെ എത്ര പേര്‍ക്ക് ഇതു വഴി തൊഴില്‍ ലഭിച്ചെന്നും രാഹുല്‍ ചോദിച്ചു.

മോദിയുടെ അടുപ്പക്കാരായ അമ്പതോളം വ്യവസായികള്‍ക്കാണ് സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഇവരില്‍ ചിലരാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഇവര്‍ തന്നെയാണ് കര്‍ഷകരുടെയും തൊഴിലാളികളുടെയും കച്ചവടക്കാരുടെയുമെല്ലാം നട്ടെല്ലൊടിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.













