മോദിക്ക് മറുപടിയുമായി പാകിസ്താന്‍


പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പാക് വാര്‍ത്താവിനിമയ മന്ത്രി പര്‍വേസ് റാഷിദ്.


ഇന്ത്യ പ്രകോപനം സൃഷ്ടിക്കുന്നു. മോദിയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണ്. കശ്മീരില്‍ ക്രൂരത കാണിക്കുന്ന ഇന്ത്യയെ ലോകം ഒറ്റപ്പെടുത്തുമെന്നും പര്‍വേസ് റാഷിദ്.


കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ എന്നുംചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷേ ഇന്ത്യകൂടി മുന്‍കൈ എടുക്കണം. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഉത്തരവാദിത്വം കാണിക്കണമെന്നും പര്‍വേസ് റാഷിദ് പറഞ്ഞു.

അതേസമയം പാക് നഗരങ്ങളില്‍ ഇന്ത്യ ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്നുവെന്നും പാക് വിദേശ കാര്യ മന്ത്രാലയം ആരോപിച്ചു.

ബി.ജെ.പി ദേശീയ കൗൺസിലിെൻറ ഭാഗമായി കോഴിക്കോട്ട് നടന്ന പൊതുസമ്മേളനത്തിൽ മോദി പാകിസ്താനെ രൂക്ഷമായി വിമർശിച്ചിരുന്നു



Sharing is Caring