കോസ്മിക് വികിരണങ്ങളുടെ ഉറവിടം അജ്ഞാതം


പ്രപഞ്ചത്തില്‍ കാണപ്പെടുന്ന കോസ്്മിക് കിരണങ്ങളും എക്‌സ്്‌റേകളുടെയും ഉറവിടം സംബന്ധിച്ച് ഇതുവരെയുണ്ടായിരുന്ന കണ്ടെത്തലുകള്‍ ശരിയല്ലെന്ന് ശാസ്ത്രലോകം. ഇവ ക്ഷീരപഥത്തിനു പുറത്തു നിന്നാണ് വരുന്നതെന്ന് മിയാമി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നേരത്തെ സൂര്യനിലെ അയോണിക് വാതകങ്ങളില്‍ നിന്നും മറ്റുമാണ് വികിരണങ്ങളുണ്ടാകുന്നതെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അജ്ഞാത ഉറവിടത്തില്‍ നിന്നാണ് എല്ലാ വികിരണങ്ങളും എത്തുന്നതെന്നാണ് പുതിയ പഠനം. കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ പ്രപഞ്ചത്തില്‍ മനുഷ്യന് കാണാനാകാത്ത നിരവധി വികിരണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സൂര്യനു ചുറ്റുമുണ്ടാകുന്ന ചൂടുള്ള കാറ്റായ സോളാര്‍ വിന്റ്, സൂര്യനിലെ പദാര്‍ഥങ്ങള്‍, ചൂടു കുമിളകള്‍ തുടങ്ങിയവയാണ് കോസ്മിക് വികിരണങ്ങള്‍ പുറപ്പെടുവിച്ചിരുന്നതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം.




Sharing is Caring