മോഡിയുടെ മന്ത്രിമാർക്ക് ഇക്കണോമിക്സ് അറിയില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്ത്രിമാർക്ക് സാമ്പത്തികശാസ്ത്രത്തെ കുറിച്ച് അടിസ്ഥാനവിവരം പോലും ഇല്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യൻ സ്വാമി നരേന്ദ്രമോഡി സർക്കാരിലെ മന്ത്രിമാർക്കെതിരെ ആഞ്ഞടിച്ചത്.

രാജ്യത്തെ നിലവിലെ സാമ്പത്തിക നയങ്ങളൊന്നും കാര്യക്ഷമമല്ല.ശരിയായ നയങ്ങൾ രൂപപ്പെടുത്തിയെടുത്താൽ ചൈനയെ മറികടക്കാൻ ഇന്ത്യയ്ക്കു ക‍ഴിയുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.രാജ്യത്തെ ധനമന്ത്രി ആരാണെന്ന് തനിക്ക് സംശയമുണ്ട്.വെബ്സൈറ്റിൽ ചിലയിടത്ത് അരുൺ ജെയ്റ്റ്ലിയുടെ പേരുണ്ട്.ചിലയിടത്ത് പീയൂഷ് ഗോയലിന്‍റെ പേരും.ജയ്റ്റ്ലിയെന്താ വകുപ്പില്ലാ മന്ത്രിയാണോ എന്നും സുബ്രഹ്മണ്യൻ സ്വാമി പരിഹസിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *