‘മേപ്പടിയൻ’ നാളെ പ്രദർശനത്തിനെത്തും

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേപ്പടിയാന്‍’.

ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്ബനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് (UMF) നിര്‍മ്മിക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. ജയകൃഷ്ണന്‍ എന്ന തനി നാട്ടിന്‍പുറംകാരന്‍ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യന്‍ നായികയാവുന്ന ചിത്രത്തില്‍.ഇന്ദ്രന്‍സ്‌, സൈജു കുറുപ്പ്‌, അജു വര്‍ഗീസ്‌, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.

സിനിമ കാണുന്ന ഭാഗ്യശാലികളായ 111 പ്രേക്ഷകര്‍ക്ക് ഡയമണ്ട് മോതിരം സമ്മാനമായി പ്രഖ്യാപിച്ച്‌ മത്സരം നടത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമാ തിയറ്ററില്‍ പോയി കാണുകയും, മത്സരത്തില്‍ പങ്കെടുക്കുകയുമാണ് വേണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *