മെ​ക്സി​ക്കോ​യിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി

വ്യാ​ഴാ​ഴ്ച​ മെ​ക്സി​ക്കോ​യിലു​ണ്ടാ​യ വ​ന്‍ ഭൂ​ച​ല​ന​ത്തി​ല്‍ മ​രണസംഖ്യ 61 ആയി ഉയര്‍ന്നു. വൈ​ദ്യു​തി​ബ​ന്ധം ഇ​ല്ലാ​താ​യ​തോ​ടെ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റിയിട്ടുണ്ട്. സ്കൂ​ള്‍, വീ​ട്, ആ​ശു​പ​ത്രി എ​ന്നി​വ​ക്ക് കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു.

റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 8.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ഭൂകമ്പമാണെന്ന് യു.​എ​സ് ജി​യ​ളോ​ജി​ക്ക​ല്‍ സ​ര്‍​വേ​ റിപ്പോര്‍ട്ട് ചെയ്തു. ദുരന്ത ബാധിതരെ സഹായിക്കാന്‍ സൈ​ന്യം രംഗത്തിറങ്ങിയിട്ടുണ്ട്.

വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട പ​ത്തു ല​ക്ഷം വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്​​ഥാ​പി​ച്ചു. സി​ല​ന ക്രൂ​സി​ല്‍ സൂ​നാ​മി ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​താ​യും മു​ന്ന​റി​യി​പ്പു​ണ്ട്. മെ​ക്സി​കോ സി​റ്റി​യ​ട​ക്കം പ​ത്ത് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *