മെലിഞ്ഞുണങ്ങിപ്പോയി’; കിം ജോങ് ഉന്നിന്റെ ആരോഗ്യത്തില്‍ ആശങ്കയറിയിച്ച് ഉത്തരകൊറിയന്‍ പൗരര്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തടി കുറച്ചതില്‍ ആശങ്ക രേഖപ്പെടുത്തി പൗരര്‍. കിം പതിവില്‍ കവിഞ്ഞ് ശരീരം മെലിയുകയും ക്ഷീണിക്കുകയും ചെയ്തതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. രാജ്യത്തെ ദേശീയ ചാനലില്‍ ജനങ്ങള്‍ ഭരണാധികാരിയുടെ ആരോഗ്യത്തെപറ്റി പറയുന്ന വാക്കുകള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. തടികുറച്ച കിമ്മിന്റെ വീഡിയോ ദൃശ്യങ്ങളും ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്.

കിമ്മിനെ അസാധാരണമായി മെലിഞ്ഞുണങ്ങി കാണുന്നതില്‍ വിഷമമുണ്ടെന്നാണ് ഒരു കൊറിയന്‍ ചാനലിനോട് പറയുന്നത്. കിമ്മിനെ ഇത്തരത്തില്‍ കണ്ടപ്പോള്‍ ഞങ്ങളെല്ലാം കരയുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. കിമ്മിന്റെ ജനപ്രീതി ലോകത്തെ അറിയിക്കാനാണ് ദേശീയ ചാനലില്‍ ഇത്തരമൊരു ദൃശ്യം വന്നതെന്നാണ് സൂചന. കിം തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കിമ്മിന്റെ ആരോഗ്യം കഴിഞ്ഞ വര്‍ഷങ്ങളിലാണ് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. കടുത്ത പുകവലിക്കാരനായ കിം നന്നായി മദ്യവും കഴിക്കും. 37 കാരനായ കിം കഴിഞ്ഞ വര്‍ഷങ്ങളില്‍ വല്ലാതെ തടി വെച്ചത് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഉത്തരകൊറിയയില്‍ നിന്നു വന്നിട്ടില്ല. മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും കൂച്ചുവിലങ്ങുള്ള രാജ്യത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ചാനലില്‍ ശക്തനായ ഭരണാധികാരിയായാണ് കിമ്മിനെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന വാര്‍ത്തകള്‍ പുറത്തു വെന്നങ്കിലും ഇതു തെറ്റാണെന്ന് പിന്നീട് തെളിയുകയായിരുന്നു. കിമ്മിന് ആരോഗ്യപ്രശനങ്ങള്‍ വന്നാല്‍ ഭരണ തലത്തിലും പ്രതിസന്ധിയാണ്. പുതിയ അധികാരിയായി ആരു വരുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. കിമ്മിന്റെ കുട്ടികള്‍ നന്നേ ചെറുപ്പമാണ്. സഹോദരി കിം യോ ജോങിന് അധികാരം ലഭിക്കാന്‍ സാധ്യതയുമില്ല. ഭരണമാറ്റം വേണ്ടി വന്നാല്‍ കിം കുടുത്തിന് പുറത്തു നിന്നുള്ളയാള്‍ ആദ്യമായി രാജ്യത്തിന്റെ ഭരണാധികാരിയാവാനാണ് സാധ്യത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *