കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ ടി പി സി ആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കുഡഗ്, ദക്ഷിണ കന്നഡ മേഖലയിലെ കേരള അതിര്‍ത്തികളിലാണ് കൊവിഡ് പരിശോധന കര്‍ണാടക ശക്തമാക്കിയത്.

ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കുക. കേരള, കര്‍ണാടക അതിര്‍ത്തികളിലെ ചെക്ക്‌പോസ്റ്റുകളില്‍ ഇതുമായിബന്ധപ്പെട്ട പരിശോധന കര്‍ശനമാക്കുമെന്ന് കര്‍ണാടക അറിയിച്ചു. തലപ്പാടി, നെറ്റിന്‍ജി, മുണ്ടൂര്‍, ജല്‍സൂര്‍, സര്‍ദ്ധക്ക എന്നീ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മീഷണര്‍ കെ വി രാജേന്ദ്ര അറിയിച്ചു.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവരെ ചെക്ക്‌പോസ്റ്റുകളില്‍ തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെ വി രാജേന്ദ്ര വ്യക്തമാക്കി. കൊവിഡ് മൂന്നാംതരംഗവ്യാപനം തടയുന്നതിനാണ് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നതെന്ന് കെ വി രാജേന്ദ്ര ചൂണ്ടിക്കാണിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *