സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് കത്തയച്ച് പ്രശാന്ത് ഭൂഷണ്. മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ചീഫ് ജസ്റ്റിസിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കത്തു നല്‍കിയത്. പ്രശാന്ത് ഭൂഷണ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ വിശദാംശങ്ങളും കത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കരുതെന്നും ആവശ്യപ്പെടുന്നു.














