മെക്സിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡ് നേടി ക്ലൗഡിയ ഷെയിൻബാം അധികാരത്തിലേക്ക്.ഭരണ കക്ഷിയായ മൊറേന പാർട്ടിയുടെ പ്രതിനിധിയാണ് ക്ലൗഡിയ.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ക്ലൗഡിയ ഇതോടെ മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകും. പ്രധാന എതിരാളിയും ബിസിനസ് സംരംഭകയുമായ സൊഷീറ്റില്‍ ഗാല്‍വേസിനെതിരെ 30 ശതമാനം ലീഡ് നേടിയാണ് ക്ലൗഡിയയുടെ മുന്നേറ്റം.

തന്റെ മുൻഗാമിയും നിലവിലെ പ്രസിഡന്റുമായ ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന് പകരക്കാരിയായാണ് ക്ലൗഡിയ അധികാരത്തിലെത്തുക.
മുൻ ഊർജ്ജ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ ഒബ്രഡോറിന്റെ പാതയിലൂടെ രാജ്യത്തിന്റെ വികസനം മുൻനിർത്തിയുള്ള ഭരണം കാഴ്ചവെക്കുമെന്നാണ് വിജയത്തില്‍ പ്രതികരിച്ചത്.
പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുമുൻപ് മെക്സിക്കോസിറ്റിയുടെ വനിതാ മേയർ ആയിരുന്നു ക്ലൗഡിയ. വളരെ ശക്തമായ അധികാരസ്ഥാനമായി കണക്കാക്കപ്പെടുന്ന മേയർ പദവിയാണ് ക്ലൗഡിയയ്‌ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കും വഴി തുറന്നത്. മുൻപ് വനിതകള്‍ക്ക് വോട്ടവകാശം പോലും ഇല്ലായിരുന്ന രാജ്യത്തെ നയിക്കാൻ ഒരു വനിതാ പ്രസിഡന്റ് അധികാരമേല്‍ക്കുമ്ബോള്‍ മെക്സിക്കൻ ജനതയും ആവേശത്തിലാണ്.













