തെരഞ്ഞെടുപ്പിന്‍റെ ഫലം :വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാ ഭരണകൂടം


വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാ ഭരണകൂടം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം ചൊവ്വാഴ്ച വരാനിരിക്കെയാണ് ഇത്.


ജില്ലാ കളക്ടര്‍ അറിയിച്ചത് പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം ഇന്ന് വൈകിട്ട് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കളക്ടർ നല്‍കിയിരിക്കുന്ന നിർദേശം വടകരയിലെ വിജയാഹ്‌ളാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നാണ്.


വടകര സംസ്ഥാനത്ത് ഏറ്റവും കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ്. യു ഡി എഫിന്‍റെ ഷാഫി പറമ്ബിലും എല്‍ ഡി എഫിന്‍റെ കെ.കെ.ശൈലജയും തമ്മില്‍ വടകരയിലുണ്ടായത് കടുത്ത പോരാട്ടമാണ്.



Sharing is Caring