മൂന്നു വര്‍ഷത്തിനിടെ ലോകം ഉറ്റുനോക്കുന്ന വിപണിയായി ഇന്ത്യ മാറി: നരേന്ദ്ര മോദി

ലോക രാഷ്ട്രങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള വിപണിയായി മൂന്നു വര്‍ഷത്തിനിടെ ഇന്ത്യ മാറിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ ഇഛാശക്തി, സ്ഥിരത, വ്യക്തമായ കാഴ്ചപ്പാട് എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ വ്യവസായ മേഖലയുടെ മുഖം തന്നെ മാറ്റി. റഷ്യന്‍ സന്ദര്‍ശനത്തിനിടെ സെന്‍റ് പീറ്റേഴ്സ് ഇന്‍റര്‍നാഷണല്‍ എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ വളര്‍ച്ച മോദി എണ്ണിപ്പറഞ്ഞത്.

ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയെ സംബന്ധിച്ച്‌ ആകാശം മാത്രമാണ് അതിന് പരിധി. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികളുടെ കണക്കനുസരിച്ച്‌ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് ഏഷ്യയിലേയ്ക്കാണ് അതില്‍ തന്നെ ഇന്ത്യയുടെ മേല്‍ പ്രത്യേക താല്‍പ്പര്യമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി മിനിമം ഗവണ്‍മെന്‍റ്, മാക്സിമം ഗവേണന്‍സ് എന്ന സമീപനത്തിലൂടെയാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു.

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെയും മോദി എടുത്തു പറഞ്ഞു. ഹേളിവുഡ് ചിത്രത്തേക്കാള്‍ കുറഞ്ഞ ചിലവിലാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കിയതെന്നും മോദി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *