എന്‍ഐഎ കശ്മീരിലും ഡല്‍ഹിയിലും റെയ്ഡ് നടത്തുന്നു


ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപക റെയ്ഡ് നടത്തുന്നു. ഡല്‍ഹി, ഹരിയാന, കശ്മീര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നതെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു.


ഡല്‍ഹിയിലേയും ഹരിയാനയിലേയും എട്ട് ഇടങ്ങളിലും കശ്മീരിലെ 14 ഇടങ്ങളിലുമായാണ് തിരച്ചില്‍ നടക്കുന്നത്. ഭീകര്‍ക്കും അവര്‍ക്ക് സാന്പത്തീക സഹായം എത്തിച്ചു കൊടുക്കുന്നു എന്ന് സംശയിക്കുന്നവര്‍ക്കുമായാണ് തിരച്ചില്‍.


പ്രധാന ഹവാല ഇടപാടുകാരുടെയും വിഘടനവാദികളുടെ വസതികളിലും ഓഫീസുകളിലുമായാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. അതിനിടയില്‍ പാകിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവയ്പ്പില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. ഇന്ത്യ പ്രത്യാക്രമണം നടത്തുന്നു.



Sharing is Caring