മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം എട്ടാം ദിനത്തിലേക്ക്

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സമരം ഒരാഴ്ച് പിന്നീട്ട് ഇന്ന് എട്ടാം ദിവസത്തേക്ക് കടക്കുന്നു. മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചുകൊണ്ടുള്ള സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. സമരം പിന്‍വലിക്കണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം തൊഴിലാളികള്‍ നിരാകരിച്ചു. ബോണസും ശന്പളവും വര്‍ധിപ്പിക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് സമരക്കാരുടെ തീരുമാനം.

മൂന്നാര്‍ തോട്ടം സമരത്തില്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഇന്ന് മുതല്‍ നിരാഹാരം കിടക്കും. പാര്‍ട്ടി നിര്‍ദേശത്തെത്തുടര്‍ന്നാണ് നിരാഹാര സമരം ആരംഭിക്കുന്നത്. മൂന്നാര്‍ ടൗണില്‍ രാവിലെ പത്തു മണിയോട് കൂടി സമരം ആരംഭിക്കാനാണ് തീരുമാനം. ബോണസും ശന്പളവും വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെയും ഉടന്‍ നടപടിയും ആവശ്യപ്പെട്ടാണ് സമരം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് സമരവേദി സന്ദര്‍ശിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *