മൂന്നാറിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്രം


മൂന്നാറില്‍ കൈയേറ്റമുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവേ. മൂന്നാറില്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. വിഷയം പരിസ്ഥിതി ആയതിനാലാണ് കേന്ദ്രത്തിന്റെ ഇടപെടല്ലെന്നും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പിന്നീട് തീരുമാനിക്കും മന്ത്രി പറഞ്ഞു.


കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി സ്പിരിറ്റ് ഓഫ് ജീസസ് എന്ന സംഘടന സ്ഥാപിച്ച കൂറ്റന്‍ കുരിശ് തകര്‍ത്തെറിഞ്ഞ റവന്യൂ സംഘം അതിശക്തമായ നീക്കത്തിലൂടെ അന്‍പതേക്കറോളം വസ്തു വീണ്ടെടുക്കുകയും ചെയ്തു.




Sharing is Caring