മൂന്നാം ടെസ്റ്റിലും ഇന്നിങ്‌സ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യ


രണ്ട് ദിവസത്തെ കളി ബാക്കി നില്‍ക്കെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ശ്രീലങ്കയെ ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ടെസ്റ്റ് പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ഇന്ത്യ ലങ്കന്‍ മണ്ണില്‍ ആദ്യമായി സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടുന്നുവെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി.


ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 135 റൺസിനു പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത ലങ്കയ്ക്കു വേണ്ടി ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായതുമില്ല.




Sharing is Caring