വിഷിഷ്ട സേവനം: രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നാല് മലയാളികള്‍ക്ക്

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിഷിഷ്ട സേവനത്തിനുള്ള മെഡലിന് നാല് മലയാളികള്‍ അര്‍ഹരായി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി ഉദ്യോഗസ്ഥനുമാണ് വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ നേടിയത്.
ഇതുകൂടാതെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ക്ക് ഇരുപത് പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍നിന്ന് അര്‍ഹരായിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന്‍, എറണാകുളം എസ്.പി പി.കെ മധു, കൊച്ചി എന്‍.ഐ.എയിലെ ഡി.വൈ.എസ്.പി രാധാകൃഷ്ണപിള്ള എന്നിവരാണ് കേരളത്തില്‍നിന്ന് വിഷിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരത്തിന് അര്‍ഹരായത്. സംസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തിച്ച്‌ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായ മലയാളി മുംബൈയിലെ സി.ബി.ഐ ഉദ്യോഗസ്ഥന്‍ നന്ദകുമാരന്‍ നായരാണ്.
കീര്‍ത്തിചക്ര അഞ്ചുപേര്‍ക്ക്; ബഹുമതി ചേതന്‍കുമാര്‍ ചീറ്റയ്ക്കും
ന്യൂഡല്‍ഹി: സമാധാനകാലത്ത് രാജ്യം നല്‍കുന്ന ധീരതയ്ക്കുള്ള രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തിചക്രയ്ക്ക് കരസേനയില്‍നിന്നും സി.ആര്‍.പി.എഫില്‍നിന്നുമായി അഞ്ച് പേര്‍ അര്‍ഹരായി. കീര്‍ത്തിചക്രയ്ക്ക് അര്‍ഹനായ സി.ആര്‍.പി.എഫ്. കമാന്‍ഡന്റ് ചേതന്‍ കുമാര്‍ ചീറ്റ ജമ്മുകശ്മീരിലെ നൗഹാട്ടയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒന്‍പത് വെടിയുണ്ടകളേറ്റ് ഗുരുതരസ്ഥിതിയിലായിരുന്നു. മാരകമായി പരിക്കേറ്റ അദ്ദേഹം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഗഡ്വാള്‍ റൈഫിള്‍സിലെ മേജര്‍ പ്രീതം സിങ് കുന്‍വര്‍, ഗൂര്‍ഖാ റൈഫിള്‍സിലെ ഹവില്‍ദാര്‍ ഗിരിസ് ഗുരുങ് (മരണാനന്തര ബഹുമതി), നാഗാ റെജിമെന്റ് 164-ാം ഇന്‍ഫന്‍ട്രി ബറ്റാലിയനിലെ മേജര്‍ ഡേവിഡ് മാന്‍ലുന്‍ (മരണാനന്തര ബഹുമതി), പ്രമോദ് കുമാര്‍ (കമാന്‍ഡന്റ് 49-ബറ്റാലിയന്‍ സി.ആര്‍.പി.എഫ്.- മരണാനന്തര ബഹുമതി), ചേതന്‍ കുമാര്‍ ചീറ്റ (കമാന്‍ഡന്റ് സി.ആര്‍.പി.എഫ്.) എന്നിവരാണ് കീര്‍ത്തിചക്ര ബഹുമതിക്ക് അര്‍ഹരായത്.
രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
സ്തുത്യര്‍ഹസേവനത്തിന് കേരളത്തില്‍നിന്ന് 20 പേര്‍
ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലുകള്‍ നേടിയവര്‍: കെ.ടി. ചാക്കോ (ഡെപ്യൂട്ടി കമാന്‍ഡന്റ്, പത്തനംതിട്ട), മുഹമ്മദ് ഷാഫി കെ. (ഡിവൈ.എസ്.പി., വയനാട്), കെ.എം. സാബുമാത്യു (ഡിവൈ.എസ്.പി., ഇടുക്കി), സന്തോഷ് കുമാര്‍ എസ്. (എ.എസ്.ഐ., പാലക്കാട്), പി.എം. റാഫി (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, തൃശ്ശൂര്‍), ജി. ജയചന്ദ്രന്‍ നായര്‍ (എസ്.ഐ., പത്തനംതിട്ട), എന്‍.കെ. അനില്‍കുമാര്‍ (സീനിയര്‍ പോലീസ് ഓഫീസര്‍, തൃശ്ശൂര്‍), പി.സി. സുനില്‍ (സീനിയര്‍ പോലീസ് ഓഫീസര്‍, തൃശ്ശൂര്‍), ഡി. മോഹനന്‍ (എസ്.പി., തിരുവനന്തപുരം), എ.ആര്‍. പ്രേം കുമാര്‍ (ഡി.സി.പി., കൊച്ചി), അജി കെ.കെ. (ഡിവൈ.എസ്.പി., തിരുവനന്തപുരം), ടി.കെ. സുരേഷ് (ഡിവൈ.എസ്.പി., കോഴിക്കോട് ), ഇ.എന്‍. സുരേഷ് (ഡിവൈ.എസ്.പി., തിരുവനന്തപുരം), എം.എ. മനോജ് കുമാര്‍ (അസി. കമാന്‍ഡന്റ്, തിരുവനന്തപുരം), വി.എം. സതീഷ് കുമാര്‍ (എസ്.ഐ., തിരുവനന്തപുരം), എം.എല്‍. സുനില്‍ (എസ്.പി., കോഴിക്കോട്), എം. സുകുമാരന്‍ (ഡിവൈ.എസ്.പി., കണ്ണൂര്‍), കെ. സലിം (ഡിവൈ.എസ്.പി., മലപ്പുറം), വി.എസ്. അജി (ഡിവൈ.എസ്.പി., തിരുവന്തപുരം), ജി. സാബു (ഡിവൈ.എസ്.പി., കോഴിക്കോട്).

Spread the love

Leave a Reply

Your email address will not be published. Required fields are marked *