മുൻ ബാഴ്‌സലോണ ഗോൾകീപ്പർ അന്തരിച്ചു.

ബാഴ്‌സലോണയുടെ മുന്‍ ഗോള്‍കീപ്പറായ ഫ്രാന്‍സെസ്‌ക് അര്‍നാവു അന്തരിച്ചു. നാല്പത്തിയാറു വയസായിരുന്ന താരം 1998 മുതല്‍ 2001 വരെ ബാഴ്‌സലോണ സീനിയര്‍ ടീമില്‍ അംഗമായിരുന്നു. അതിനു ശേഷം മലാഗയിലേക്ക് ചേക്കേറിയ അര്‍നാവു പിന്നീട് പത്തു സീസണുകള്‍ അവിടെയാണ് ചിലവഴിച്ചത്.

നിലവില്‍ ഓസ്ട്രിയന്‍ ക്ലബായ റയല്‍ ഒവിയെഡോയുടെ സ്പോര്‍ട്ടിങ് ഡയറക്ടറായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *