മാസ്കില്ല, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയ്ക്കു പിഴ ചുമത്തി.

ബ്രസീലിയ: പൊതുപരിപാടിയില്‍ കൊവി‍‍‍ഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ജൈ‍ ബോള്‍സനാരോയ്ക്ക് പിഴ ചുമത്തി. മരന്‍ഹോ സംസ്ഥാനത്തെ ​ഗവര്‍ണറാണ് പിഴ ചുമത്തിയത്. കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഠിന ശ്രമത്തിലാണ് ബ്രസീല്‍. ഇതിനിടയിലാണ് പ്രസി‍ഡന്റിന്റെ നിയമലംഘനം. ആരോ​ഗ്യവിഭാ​ഗം പ്രസിഡന്റിനെതിരെ കേസെടുത്തു.

സംസ്ഥാനത്ത് പൊതുപരിപാടിയില്‍ 100 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ​ഗവര്‍ണ‍ര്‍ ഫ്ലാവിയോ ഡിനോ പറഞ്ഞു. എന്നാല്‍ സംഭവത്തോട് ബോള്‍സനാരോയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. പരിപാടിയില്‍ ബോള്‍സനാരോ മാസ്ക് ധരിച്ചിരുന്നില്ല. മാത്രമല്ല, ​ഗവര്‍ണ‍ ഡിനോയെ ചബ്ബി ഡിക്ടേറ്റ‍ര്‍ (കൊഴുത്ത സ്വേച്ഛാധിപതി) എന്നും ആക്ഷേപിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങളെ എല്ലായിപ്പോഴും വിമര്‍ശിക്കുകയും കൊവിഡ് ഒരു മഹാമാരിയേ അല്ലെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തിട്ടുള്ള ബോള്‍സനാരോ, ​ഗവര്‍ണ‍ര്‍ കൊണ്ടുവന്ന കൊവിഡ് നിയന്ത്രണങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ സ്വേച്ഛാധിപതിയെന്ന് വിളിച്ചത്. കൊവിഡ് മരണങ്ങളില്‍ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *