മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വീടിനുനേരേ ആക്രമണം


മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി.വി സൈനുദ്ദീന്റെ വീടിനു നേരെ ആക്രമണം. ശനിയാഴ്ച രാത്രി 12.30 ഓടെ സൈനുദ്ദീന്റെ തലശ്ശേരി ചേറ്റംകുന്നിലെ നസാക്കത്ത് എന്ന വീടിനു നേരെയാണ് ആക്രമണം നടന്നത്. കല്ലേറില്‍ വീടിനോടു ചേര്‍ന്ന് അഭിഭാഷക ഓഫിസായി ഉപയോഗിക്കുന്ന മുറിയുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറിനു നേരേയും കല്ലേറുണ്ടായി.
കാറിന്റെ പിറകിലും മുകള്‍ഭാഗത്തും കല്ല് പതിച്ച്‌ പോറലേറ്റിട്ടുണ്ട്. ലീഗ് നേതാവും തലശ്ശേരി മുസ്ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ സൈനുദ്ദീന്റെ വീടിനും ഓഫിസിനും നേരേ നടക്കുന്ന ഏഴാമത്തെ ആക്രമണമാണിത്.




Sharing is Caring