മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി


ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെ കോഴിക്കോട് നടത്താന്‍ നിശ്ചയിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ നടന്ന ലീഗ്-യൂത്ത്ലീഗ് നേതൃയോഗത്തിലാണ് സമ്മേളനം മാറ്റാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 15വരെ നടക്കുന്ന മുസ്ലിം ലീഗ് മെമ്ബര്‍ഷിപ്പ് കാമ്ബയിന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ഗൃഹസമ്ബര്‍ക്ക പരിപാടികളില്‍ യുവജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമാണ് സമ്മേളനം മാറ്റിയതെന്ന് നേതാക്കള്‍ പറഞ്ഞു. നവംബര്‍ 10 മുതല്‍ 12 വരെയാണ് സമ്മേളനം നടക്കുക. സമ്മേളനവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികളെല്ലാം നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കും.




Sharing is Caring