മുസ്‌ലിംകളുടെ വിവാഹ സർട്ടിഫിക്കറ്റ് നല്‍കാനുള്ള വഖഫ് ബോര്‍ഡ് അധികാരം ഹൈകോടതി റദ്ദാക്കി


മുസ്‌ലിംകളുടെ വിവാഹ സർട്ടിഫിക്കറ്റ് നല്‍കാനുള്ള വഖഫ് ബോർഡിന്റെ അധികാരം കർണാടക ഹൈകോടതി റദ്ദാക്കി. അടുത്ത ജനുവരി ഏഴ് വരെയാണ് ചീഫ് ജസ്റ്റിസ് എൻ.വി.അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും ഉള്‍പ്പെട്ട ബെഞ്ച് പൊതുതാല്‍പര്യ ഹരജി പരിഗണിച്ച്‌ റദ്ദാക്കിയത്.


കർണാടക സർക്കാർ 2023 ആഗസ്റ്റ് 30നാണ് ഈ അധികാരം വഖഫ് ബോർഡിന് നല്‍കിയത്. എ. ആലം പാഷയാണ് ഹരജിക്കാരൻ.




Sharing is Caring