മുഷ്​താഖ്​ അലി ട്രോഫി ക്രിക്കറ്റ്​: കേരളത്തിന്​ ആദ്യ ജയം


മുഷ്​താഖ്​ അലി ട്രോഫി ട്വന്‍റി20 ക്രിക്കറ്റില്‍ തുടര്‍ തോല്‍വികളില്‍ കിതച്ച കേരളത്തിന്​ ഒടുവില്‍ ആശ്വാസജയം. ഗോവക്കെതിരായ മത്സരത്തില്‍ ഒമ്ബതു വിക്കറ്റിനാണ്​ ​േകരളം ജയിച്ചത്​. ആദ്യം ബാറ്റുചെയ്​ത ഗോവ 20 ഒാവറില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരുവിക്കറ്റ്​ നഷ്​ടത്തില്‍ വിജയലക്ഷ്യം കണ്ടു.


44 പന്തില്‍ 64 റണ്‍സെടുത്ത സംഞ്ജു വി. സാംസണി​െന്‍റ ബാറ്റിങ് പ്രകടനത്തിലാണ് ഗോവയെ എളുപ്പം മറികടന്നത്. വിഷ്ണു വിനോദി​െന്‍റ (34) വിക്കറ്റുമാത്രമാണ് കേരളത്തിന് നഷ്ടമായത്. രണ്ടാമനായെത്തിയ അരുണ്‍ കാര്‍ത്തിക് (37) സഞ്ജുവിന് പിന്തുണ നല്‍കി.കഴിഞ്ഞ മൂന്ന് മത്സരത്തിലും തോറ്റതോടെ, സൗത്ത് സോണില്‍ കേരളത്തിന് നാലു പോയന്‍റ് മാത്രമാണ്. 12 പോയന്‍റുമായി കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.


അതിവേഗം കരുണ്‍
മറ്റൊരു മത്സരത്തില്‍ കരുണ്‍ നായര്‍ 48 പന്തില്‍ സെഞ്ച്വറിയുമായി ​െകാടുങ്കാറ്റാ​യപ്പോള്‍, തമിഴ്​നാടിനെ കര്‍ണാടക 78 റണ്‍സിന്​ തോല്‍പിച്ചു. സെന്‍ട്രല്‍ സോണില്‍ വിദര്‍ഭയും രാജസ്​ഥാനുമാണ്​ 12 പോയ​േന്‍റാടെ ആദ്യ സ്​ഥാനങ്ങളില്‍. നോര്‍ത്ത്​ സോണില്‍ ഡല്‍ഹി, ഹിമാചല്‍, പഞ്ചാബ്​ എന്നിവര്‍ എട്ടു പോയ​േന്‍റാടെ മുന്നിലുണ്ട്​.



Sharing is Caring