ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ചികിത്സ നിഷേധിക്കരുത്: ബോംബേ ഹെെക്കോടതി

ബില്ലടയ്ക്കാത്തതിന്റെ പേരില്‍ രോഗിയെ ആശുപത്രിയില്‍ തടഞ്ഞു വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി. ബോംബെ ഹെെക്കോടതിയാണ് ചരിത്രപ്രധാനമായ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും പൗരന്മാര്‍ ബോധവന്മാരായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.സി.ധര്‍മധിക്കാരി, ഭാരതി ദാങ്‍ക്രെ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ബില്ലടയ്ക്കാന്‍ സാധിക്കാത്തവരെയും അവരുടെ കുടുംബത്തെയും ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ സര്‍ക്കാര്‍ നയരൂപീകരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

തങ്ങള്‍ക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കാന്‍ ആശുപത്രികള്‍ക്ക് നിയമത്തിന്റെ വഴി തേടാമെന്നും കോടതി നിര്‍ദേശിച്ചു. ബില്ലടയ്ക്കാത്തതിനെത്തുടര്‍ന്ന് രോഗികളെ രണ്ട് സ്വകാര്യ ആശുപത്രികള്‍ തടഞ്ഞുവച്ച സംഭവത്തില്‍ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *