മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. വിഷയത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന സംസ്ഥാനത്തിന്റെ നിലപാടിന് എതിരാണെന്നും സുധീരന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുന്നില്ലെങ്കില്‍ കേന്ദ്ര സംസ്ഥാന സമരം ആരംഭിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. അക്രമങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.












