മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു


ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാം യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഐ.ടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.


മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തെയാണ് ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് നാലുതവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ മന്ത്രിസ്ഥാനം രാജിച്ചതിനുശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. 2017 ല്‍ എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും അദ്ദേഹം രാജിവച്ചു. മുംബൈ് മുന്‍ പി.സി.സി അദ്ധ്യക്ഷനുമായിരുന്നു.




Sharing is Caring