മുണ്ടും മടക്കി കുത്തി തലയിൽ കെട്ടുമായി കർഷകൻ മോഹൻലാൽ; ലോക്ക്ഡൗൺ സമയത്തെ താരത്തിന്റെ ജൈവ കൃഷി.

ലോക്ക്ഡൗൺ സമയത്തെ തന്റെ വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടൻ പറഞ്ഞു.

മോഹൻലാൽ തന്റെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നു വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മുണ്ടും മടക്കിക്കുത്തി തലയിൽ കെട്ടുമായി അല്പം മാസ്സ് ആയിട്ടാണ് ആ വരവ്. തുടർന്ന് തോട്ടത്തിലെ പച്ചക്കറികൾ നനയ്ക്കുന്നതും സഹായിക്കൊപ്പം നിന്ന് ഫലങ്ങൾ പറിക്കുന്നതും വിഡിയോയിൽ കാണാം.

പുതിയതായി സഹായിയോട് പുതിയതായി എന്താണ് കൃഷി ചെയ്യുന്നത് എന്ന് ചോദിക്കുകയാണ് സഹായി ചൈനീസ് മുളക് എന്ന് മറുപടി നൽകുകയും ചെയ്യുന്നു. തുടർന്ന് തക്കാളി കൃഷിയിലേക്ക് കടക്കുന്നു. 40-45 ദിവസങ്ങൾക്ക് ശേഷം തക്കാളി പറിക്കാം എന്ന് താരം പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *