മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് ജി. സുധാകരന്‍


തിരുവനന്തപുരം: മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ഡല്‍ഹിയിലേക്ക് മുഖ്യമന്ത്രി പോയത് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുന്നതിനു വേണ്ടിയാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. ഇത്തരം കൂടിക്കാഴ്ച്ചകള്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയില്‍ സാധാരണ നടക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് മന്ത്രി സുധാകരന്‍ ഇതു പറഞ്ഞത്.


ദേശീയപാതാവികസനത്തെ ചൊല്ലി വളാഞ്ചേരി- കുറ്റിപ്പുറം പ്രദേശത്ത് 8 കിലോ മീറ്റര്‍ മാത്രമാണ് പ്രശ്‌നം നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പാതാ വികസിപ്പിക്കുന്നതിനു ആരാധനാലയങ്ങളും മറ്റും ഒഴിവാക്കുന്നതിനു സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ട്. പക്ഷേ രണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി അലയ്ന്‍മെന്റില്‍ മാറ്റം വരുത്തുന്ന വേളയില്‍ 32 വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. അതു കൊണ്ട് ഇത്തരം വിഷയത്തില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷം സഭയില്‍ ദേശീയ പാതാ വികസനത്തെ കുറിച്ച് ഉന്നിയിച്ച ആരോപണത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.




Sharing is Caring