മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.പൊലീസ് നിയമ ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു.ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

പൊതുജനാഭിപ്രായത്തെ മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്നത് സന്തോഷം പകരുന്നുവെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ന്റെ ട്വീറ്റ്‌

Spread the love

Leave a Reply

Your email address will not be published. Required fields are marked *