മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് നാണക്കേട് , ആഭ്യന്തരവകുപ്പിന് രൂക്ഷവിമര്‍ശനവുമായി സിപിഐ

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുന്നു. സുരക്ഷയുടെ പേരില്‍ റോഡുകളില്‍ പൊലീസ് കാട്ടിക്കൂട്ടുന്ന എല്ലാത്തരം പ്രവൃത്തികളും ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നു. രാഷ്ട്രീയ റിപ്പോര്‍ട്ട് രൂപീകരണത്തിന്റെ ചര്‍ച്ചയിലാണ് വിമര്‍ശനം ഉയര്‍ന്നത്.

ഇതില്‍ തിരുത്തല്‍ വേണമെന്നും രാഷ്്ട്രീയ റിപ്പോര്‍ട്ട് രൂപീകരണ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. സെപ്റ്റംബര്‍ 30 മുതല്‍ സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കും.

അതിനു മുന്നോടിയായി രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കുന്നതിനുള്ള കൗണ്‍സില്‍ യോഗങ്ങളാണ് ഞായറാഴ്ച ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ യോഗം അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *