മുഖ്യമന്ത്രിക്കെതിരെ കുമ്മനത്തിന്റെ പരാതി


പ്രധാനമന്ത്രിയുടെ ‘സോമാലിയ’ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റിധാരണ പരത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നരേന്ദ്രമോദി പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് മുഖ്യമന്ത്രി പ്രചരിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പി. സദാശിവത്തിനും കുമ്മനം പരാതി നല്‍കി.




Sharing is Caring