മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്: സെക്യൂരിറ്റി ഐജി അന്വേഷണം തുടങ്ങി

Oommen_Chandyതിരുവനന്തപുരം: പള്ളിച്ചല്‍പൂങ്കോട് രാജീവ് ഗാന്ധി നാഷണല്‍ സ്വിമ്മിംഗ്പൂള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച തുറന്ന ജീപ്പിന് നേരേ വ്യാഴാഴ്ച വൈകിട്ട് വെടിവച്ചാന്‍കോവില്‍ ജംഗ്ഷനില്‍ വച്ച് രണ്ട് വട്ടം ചെരിപ്പെറിഞ്ഞു. ബാലരാമപുരം, പള്ളിച്ചല്‍ പഞ്ചായത്തുകളിലെ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ചെരിപ്പെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം സ്പീക്കര്‍ എന്‍ ശക്തനും മന്ത്രി എം കെ മുനീറും സഞ്ചരിച്ച ജീപ്പിന് നേരേ നടന്ന ആക്രമണത്തെയും, അവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് സംഭവിച്ച വീഴ്ചയെയും കുറിച്ച് സെക്യൂരിറ്റി ഐ ജി ബല്‍റാംകുമാര്‍ ഉപാദ്ധ്യായ ആന്വേഷണം തുടങ്ങി.

ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് നരുവാമൂട് എസ് ഐ ഷൈന്‍ കുമാറിനെ സ്ഥലം മാറ്റി. മധുസൂദനന്‍ നായരെ അവിടെ എസ് ഐയായി നിയമിക്കും. തിരുവനന്തപുരം റൂറല്‍ എസ് പി ഷഫീന്‍ അഹമ്മദിനും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നാണ് സെക്യൂരിറ്റി ഐ ജിയുടെ പ്രാഥമിക നിഗമനം.

മുഖ്യമന്ത്രിക്ക് നേരേ ചെരിപ്പേറുണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രി രമാശേ ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞ സാഹചര്യത്തില്‍ ചെരിപ്പെറിഞ്ഞ വിവരം പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *