മുഖ്യമന്ത്രിക്കും പോലീസിനും അഭിനന്ദനം..; ഗണേഷ്‌കുമാര്‍


അമ്മ യോഗത്തില്‍ ദിലീപിന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാദിച്ച കെ. ബി ഗണേഷ്‌കുമാര്‍ ദിലീപിനെതിരെ. ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ നടപടിയാണ്. ദിലീപില്‍ നിന്ന് ഇങ്ങനെയെന്നും പ്രതീക്ഷിച്ചില്ല. ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മ സംഘടന ഇരയ്‌ക്കൊപ്പമാണ് എന്നാല്‍ കുറ്റവാളിയെ സംരക്ഷിക്കില്ല ശക്തമായ നടപടിയെടുക്കും. സര്‍ക്കാറിനെ ആര്‍ക്കും സ്വാധീനിക്കാനാവില്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.. ജിഷ കേസ് തെളിയിച്ചത് പോലെ ഈ കേസിലും ഇടതുപക്ഷ സര്‍ക്കാറിന് വിജയമാണുണ്ടായത്.
തനിക്കെതിരായ ആരോപണത്തിന്റെ പേരില്‍ രാജിവെക്കില്ല. ആക്രോശം നടത്തുന്നവരൊന്നുമല്ല തനിക്ക് വോട്ട് ചെയ്തത്. നാലു തവണ മത്സരിച്ച തന്നെ പത്തനാപുരത്തെ ജനങ്ങള്‍ക്കറിയാം.
അമ്മ പിരിച്ചുവിടേണ്ട ആവശ്യമില്ല. അമ്മ ജനാധിപത്യ സ്വഭാവമുള്ള സംഘടനയാണ്. പൊതുജനങ്ങളില്‍ നിന്നുള്ള പണം കൊണ്ടല്ല അമ്മ പ്രവര്‍ത്തിക്കുന്നത്. നാട്ടില്‍ നല്ല കാര്യങ്ങള്‍ അമ്മ ചെയ്യുന്നുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ദീലിപിനെതിരെ നടപടിയെടുക്കാന്‍ അമ്മ അടിയന്തിര യോഗം ചേരുമെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.




Sharing is Caring