ദിലീപിന്റെ അറസ്റ്റ് ചര്‍ച്ച ചെയ്യാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ യോഗം


നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ നടപടിയെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സൂപ്പര്‍ താരം മമ്മൂട്ടിയുടെ വീട്ടില്‍ യോഗം. പ്രമുഖ താരങ്ങളടക്കം പങ്കെടുക്കുന്ന യോഗത്തിന് ശേഷം ഇന്ന് തന്നെ അമ്മയുടെ യോഗം ചേര്‍ന്ന് ദിലീപിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വിവരമുണ്ട്.
കൊച്ചി കടവന്തറയിലെ മമ്മൂട്ടിയുടെ വസതിയിലാണ് സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം നടക്കുന്നത്. യോഗത്തിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ വസതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പുറത്തിറങ്ങിയാല്‍ ദിലീപിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.




Sharing is Caring