ക്വട്ടേഷന്‍ നല്‍കിയത് നഗ്‌ന വീഡിയോയ്ക്ക്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്


നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. നടിയുടെ നഗ്‌ന വീഡിയോയ്ക്ക് വേണ്ടിയായിരുന്നു ക്വട്ടേഷന്‍. ഒറിജിനല്‍ വീഡിയോ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ഇതിനായി 10,000 രൂപ അഡ്വാന്‍സും നല്‍കി. 2013ല്‍ അബാദ് പ്ലാസയില്‍ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നീട് സുനിയുമായി ദിലീപിന്റെ കാറിനുള്ളില്‍ ഉള്‍പ്പെടെ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരമായ കാരണങ്ങളുടെ പേരില്‍ ദിലീപ് നടിയുമായി പലപ്പോഴും വഴക്കിട്ടിരുന്നു. അമ്മയുടെ ഒരു പരിപാടിയുടെ റിഹേഴ്‌സലിനിടെയും ദിലീപ് നടിയോട് പൊട്ടിത്തെറിച്ചു.
കാരണങ്ങളും തെളിവുകളും വിശദമാക്കിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 14 ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപ് ഇപ്പോള്‍ ആലുവ സബ്ജയിലിലാണുള്ളത്.




Sharing is Caring