ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും…; ദിലീപിനെതിരെ രമ്യാനമ്പീശന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ രമ്യനമ്പീശന്‍. സഹപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരനുഭവം ഉണ്ടായതില്‍ വളരെ അധികം വേദനയും സങ്കടവും അമ്പരപ്പുമുണ്ടായി. അമ്മ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കണമായിരുന്നു. ഇനി നടപടി സ്വീകരിച്ചാല്‍ അത് നല്ല കാര്യമായിരിക്കും. ആക്രമണത്തിനിരയായ നടി പോലും അറിഞ്ഞിരിക്കില്ല തന്നെ ആക്രമിച്ചത് ഇത്രയും അടുത്ത ബന്ധമുള്ളയാളാണന്ന്. സത്യം ജയിച്ച് കൊണ്ടിരിക്കുന്നു. തുടര്‍ നടപടികള്‍ ഇതേ രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഏത് മേഖലയിലായാലും ആരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും രമ്യാനമ്പീശന്‍ അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *