മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാര്‍ കേരളത്തിലെത്തി


കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംസ്ഥാനത്തെത്തി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.


മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. വെള്ളിയാഴ്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും വിശദമായ ചര്‍ച്ചകള്‍ നടത്തും.




Sharing is Caring