വനിതാ ദിനത്തിൽ വണ്ടർല കൊച്ചി വനിതകൾക്ക് സ്വന്തം


ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ കൊച്ചി പാർക്ക് വനിതാദിനാഘോഷത്തിനായി ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്ക് എക്സ്ക്ലൂസീവ് ബൈ 1, ഗെറ്റ് 1 ടിക്കറ്റ് ഡീൽ ലഭ്യമാകും. 10 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് പ്രവേശനം നിയന്ത്രിതമായ സാഹചര്യത്തിൽ, സാഹസികതയും വിനോദവും നിറഞ്ഞ സുരക്ഷിതമായ ഒരന്തരീക്ഷത്തിൽ സ്ത്രീകൾക്ക് ഈ ദിവസം ആഘോഷമാക്കാം.


ആഘോഷങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനായി മീൽ ബൗൾ + കോക്ക് കോംബോയിൽ സ്ത്രീകൾക്ക് ബൈ 1, ഗെറ്റ് 1 സൗജന്യ ഓഫറും ലഭ്യമാണ്. കൂടാതെ മാർച്ച് 8-ന് വണ്ടർലയിലേക്ക് കെഎസ്ആർടിസി സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക ബസ് സർവീസുകളും  നടത്തുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലെ ബുക്കിംഗുകൾ wonderla.com വഴിയും കെഎസ്ആർടിസി വഴിയും ലഭ്യമാണ്. 


പ്രത്യേക വനിതാ ദിനാഘോഷത്തിനുള്ള ബുക്കിംഗുകൾ ഇപ്പോൾ വണ്ടർലയുടെ ഓൺലൈൻ ബുക്കിംഗ്  പോർട്ടൽ വഴി മാത്രമാണ് ലഭ്യമാകുക. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സ്ത്രീകൾക്ക് മാത്രമുള്ള ഫാഷൻ ഷോയും പിന്നീട് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഡിജെയും ഫോം പാർട്ടിയും വണ്ടർലാ കൊച്ചി ഒരുക്കിയിരിക്കുന്നു.

“വിനോദത്തിനപ്പുറം മികച്ച അനുഭവങ്ങൾ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഓരോരുത്തർക്കും തങ്ങൾ വിലമതിക്കപ്പെടുന്നുവെന്നും ആഘോഷിക്കപ്പെടുന്നുവെന്നും തോന്നൽ ഉണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ ഈ വനിതാദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി ഈ ദിവസം മാറ്റിവെയ്ക്കുന്നതിൽ ഞങ്ങൾ  അഭിമാനിക്കുന്നു. ക്യൂറേറ്റഡ് അനുഭവങ്ങൾ, ആവേശകരമായ ഓഫറുകൾ എന്നിവയിലൂടെ, സ്ത്രീകൾക്ക് വിശ്രമിക്കാനും സ്വയം ആഘോഷിക്കാനും മറക്കാനാവാത്ത അനുഭവങ്ങൾ സൃഷ്ടിക്കാനും  ഞങ്ങൾ അവസരമൊരുക്കുന്നു.” വനിതാ ദിനാഘോഷത്തെക്കുറിച്ച് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു. 

ഈ വനിതാ ദിനത്തിൽ പ്രായഭേദമന്യേ എല്ലാ  വനിതകളെയും ആഘോഷങ്ങളിൽ പങ്കുചേരാൻ വണ്ടർല ക്ഷണിക്കുന്നു.

ഓഫറുകളെ കുറിച്ച്  കൂടുതൽ അറിയുന്നതിനായി വണ്ടർലായുടെ ഓൺലൈൻ ബുക്കിംഗ് പോർട്ടൽ സന്ദർശിക്കുക. https://www.wonderla.com/offers

കൂടാതെ വിശദാംശങ്ങൾ വിവരങ്ങൾക്ക്  താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 0484-3514001, 75938 53107.



Sharing is Caring