മുക്കത്ത്​ ടിപ്പര്‍ സ്​കൂട്ടറിലിടിച്ച്‌​ രണ്ട്​ യുവക്കള്‍ മരിച്ചു

മുക്കം: മുക്കം ഓട തെരുവില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് യുവക്കള്‍ മരിച്ചു. മലപ്പുറം കാ വന്നൂര്‍ ഇരുവേറ്റി സ്വദേശി വിഷ്ണു, വെസ്റ്റ് ബംഗാള്‍ സ്വദേശി എസ്.കെ മഖ്ബൂല്‍ എന്നിവരാണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ 8 മണിയോടെ എടവണ്ണ പാറ സംസ്ഥാന പാത ഓട തെരുവിലാണ് അപകടം നടന്നത് .അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. വിവരമറിഞ്ഞ് മുക്കം പൊലീസ്സെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *