മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സയ്യിദ് ഹഫീസിന്റെ സുരക്ഷ പാക്കിസ്ഥാൻ വിപുലമാക്കി


മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സയ്യിദ് ഹഫീസിന്റെ സുരക്ഷ പാക്കിസ്ഥാൻ വിപുലമാക്കി. വിദേശ ഇന്റലിജൻസ് ഏജൻസികൾ വഴി ഹഫീസിനെ ഇല്ലാതാക്കാൻ ശത്രുക്കൾക്ക് ശ്രമിക്കുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭീകരവാദിക്ക് കനത്ത കാവൽ നൽകുന്നത്.ഹഫീസിന്റെ ലാഹോറിലുള്ള വസതിയിൽ സുരക്ഷാഭടന്മാരുടെ അംഗബലം ഇരട്ടിയാക്കി. ഇതിനു പുറമെ അദ്ദേഹത്തിന്റെ പാർട്ടിയായ ജെയുഡിയുടെ ആസ്ഥാന മന്ദിരത്തിനും കനത്ത കാവലാണ് ഇപ്പോൾ നൽകുന്നത്. ലക്ഷർ ഇ തൊയ്ബയുടെ തലവന്മാരിലൊരാളായ ഹഫീസിന്റെ വീടിനു മുന്നിൽ നിന്നും 300 മീറ്റർ വരെ നാല് ബാരിക്കേഡുകളാണ് വച്ചിരിക്കുന്നത്.അതോടൊപ്പം 48 സുരക്ഷാഭടന്മാരെയും വിന്യസിച്ചിട്ടുണ്ട്. 16 സൈനികർ വീതം ഷിഫ്റ്റ് രീതിയിലാണ് ഡ്യൂട്ടി നോക്കുന്നത്. കൂടുതൽ മികവാർന്ന തോക്കുകളുമായി പാർട്ടിയുടെ പ്രവർത്തകരും സുരക്ഷാ ഭടന്മാർക്കൊപ്പം വസതിക്കു മുന്നിൽ കാവൽ നിൽക്കുന്നുണ്ട്. ഹഫീസിന്റെ യാത്രകളിലും സുരക്ഷാ ഭടന്മാർ അതീവശ്രദ്ധയാണ് പുലർത്തുന്നത്.




Sharing is Caring