മുംബൈ പൊലീസ് ഇനി യാത്ര മഹീന്ദ്ര ടി യു വി 300 ല്‍

മുംബൈ: മുംബൈ പൊലീസിന് ഇനി നഗരം ചുറ്റാന്‍ മഹീന്ദ്രയുടെ ടി യു വി300. 50 പുതിയ മഹീന്ദ്ര ടി യു വി300 നാണ് ബുധനാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഫ്‌ളാഗ് ഓഫ് നടത്തിയത്. 195 വാഹനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നത് അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ബുധനാഴ്ച 50 വാഹനങ്ങളുമായി പൊലീസ് നിരത്തിലിറങ്ങിയത്.

മുംബൈ പൊലീസിന്റെ പുതിയ പെട്രോളിംഗ് വാഹനമാണ് മഹീന്ദ്ര ടി യു വി300. എല്ലാതരത്തിലുമുള്ള റോഡുകളിലും വളരെ എളുപ്പത്തിലും അനായാസത്തിലും ഓടിക്കാന്‍ സാധിക്കും എന്നുള്ളതാണ് ടി യു വി 300 ന്റെ പ്രധാന സവിശേഷത. 7 പേര്‍ക്കിരിക്കാവുന്ന വാഹനത്തിന് mHAWK100 എഞ്ചിനാണുള്ളത്. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്ന ഡീസല്‍ ട്രിമ്മുകളോടൊപ്പം ഏകദേശം 10 വേരിയന്റുകളിലാണ് ടി യു വി 300 വരുന്നത്.മഹീന്ദ്രയുടെ വാഹനങ്ങളാണ് ഇന്ത്യന്‍ സൈനിക- അര്‍ധ സൈനിക വിഭാഗങ്ങളിലും ഉപയോഗിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *