മുംബൈ ഒ.എന്‍.ജി.സി പ്ലാന്‍റിലെ തീപിടിത്തത്തിൽ 7 പേർ മരിച്ചു

മുംബൈ: മഹാരാഷ്​ട്ര നവി മുംബൈയിലെ ഉറാനില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ ആന്‍റ്​ നാച്ചുറല്‍ ഗ്യാസ്​ കോര്‍പറേഷ​ന്‍ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ അഞ്ച്​ ജീവനക്കാരും രണ്ട്​ അഗ്​നിശമാന ഉദ്യോഗസ്ഥർ മരിച്ചതായാണ്​ റിപ്പോര്‍ട്ട്​ .പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക്​ മാറ്റി.പ്ലാന്‍റി​​െന്‍റ ഒരു കിലോമീറ്റര്‍ ഭാഗം പൊലീച്ച്‌​ താല്‍ക്കാലികമായി അടച്ചു.

വാതക -ഇന്ധന പ്ലാന്‍റിലെ ​ശീതീകരണ വിഭാഗത്തില്‍ രാവിലെ ഏഴുമണിയോടെയാണ്​തീപിടിത്തമുണ്ടായത്​. ഒ.എന്‍.ജി.സി അഗ്​നിശമന സേനയും അപകട നിവാരണ സേനയും ചേര്‍ന്ന്​ നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​.

കൂടുതല്‍ അപകടമ​ുണ്ടാകാതിരിക്കാന്‍ വാതകശേഖരം പ്ലാന്‍റില്‍ നിന്നും ഗുജറാത്തിലെ ഹാസിറ പ്ലാന്‍റിലേക്ക്​ മാറ്റിയെന്ന്​ ഒ.എന്‍.ജി.സി അധികൃതര്‍ അറിയിച്ചു. തീപിടിത്തം എണ്ണ സംസ്​കരണത്തെ ബാധിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *