മുംബൈയില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍പൊട്ടി


ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍പൊട്ടി. അഹമ്മദാബാദില്‍ നിന്നു മുംബൈയിലേക്ക് വന്ന എഐ 614 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 128 യാത്രക്കാരും വിമാനജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
രാവിലെ ഒന്‍പത് മണിയോടെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടുകയായിരുന്നു. വന്‍ അപകടമാണ് ഒഴിവായത്.




Sharing is Caring