മണല്‍ മാഫിയ പൊലീസുകാരനെ ലോറിയിടിച്ചു വീഴ്ത്തി


വടകര: മേപ്പയ്യൂര്‍ ആവളപ്പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ വാരുന്നത് തടയാനെത്തിയ പൊലീസുകാരെ മണല്‍ മാഫിയ മിനി ലോറി ഇടിച്ചുകയറ്റി ആക്രമിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു. മൂഴിക്കടവില്‍ മണല്‍ക്കടത്ത് തടയാനെത്തിയ സംഘത്തിലെ സുനില്‍ കുമാറിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Sharing is Caring